Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G.R. Anil

സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അപക്വവും അസംബന്ധവും: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധവും അപക്വവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.‌ അനിൽ. ചൂരമീൻ വിവാദത്തിൽ സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും പറയാൻ‌ പാടില്ലാത്തതായിരുന്നെന്ന് മന്ത്രി പറഞ്ഞു.

അപക്വമായിട്ടുള്ള ഒരു രാഷ്‌ട്രീയ നേതാവ് ചിന്തിക്കാൻ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണമാണ് ദിവാകരൻ നടത്തിയതെന്നും അനിൽ പറഞ്ഞു.
 
കാരണവന്മാർക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്. അദ്ദേഹത്തിന്‍റെ പ്രതികരണം അതായി മാത്രം കണ്ടാൽ മതി. അതിനപ്പുറം വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമില്ല. പാർട്ടിയുടെ മുതിർന്ന നേതാവെന്ന വിശേഷണം നൽകുമ്പോൾ അതിനനുസരിച്ച് പ്രവർത്തനവും പ്രതികരണവും അവരിൽ നിന്നും ഉണ്ടാകേണ്ടതാണ്. അതുണ്ടാകാത്തവർക്ക് പാർട്ടിയും ജനങ്ങളും പ്രാധാന്യം നൽകുന്നുണ്ടോ എന്ന് നോക്കിയാൽ മതിയെന്നും അനിൽ പറഞ്ഞു.

District News

അ​തിദാ​രി​ദ്ര്യ​മു​ക്ത നെ​ടു​മ​ങ്ങാ​ട് നാ​ട് ഒന്നിച്ചതിന്‍റെ ഫലം: മന്ത്രി ജി.ആർ.അനിൽ

നെ​ടു​മ​ങ്ങാ​ട് : ഒ​രു നാ​ട് ഒ​രു​മി​ച്ച് ന​ട​ത്തി​യ പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​ണ് അ​തിദാ​രി​ദ്ര്യ​മു​ക്ത നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ​തെ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​ത്തെ സം​ബ​ന്ധി​ച്ച് ഇ​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ മു​ഹൂ​ർ​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി ദാ​രി​ദ്ര്യ​മു​ക്ത നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ്ര​ഖ്യാ​പ​നം ടൗ​ൺ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്വാ​ത​ന്ത്ര്യം കി​ട്ടി 75 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ഇ​ന്ത്യ​യി​ൽ ഇ​ന്നും ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ അ​തി​ദാ​രി​ദ്ര്യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ അ​തിദ​രി​ദ്ര കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും സം​സ്ഥാ​ന​ത്തു നി​ന്നു അ​തി​ദാ​രി​ദ്ര്യം തു​ട​ച്ച് നീ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യു​ടെ ഫ​ല​മാ​ണ് ഇ​ന്ന് ഈ ​ന​ഗ​ര​സ​ഭ​യി​ൽ ക​ണ്ടെ​ത്തി​യ 112 കു​ടും​ബ​ങ്ങ​ളെ​യും അ​തി ദാ​രി​ദ്ര്യ​വ​സ്ഥ​യി​ൽ നി​ന്നും മാ​റ്റു​ന്ന​തി​നു കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ സി.​എ​സ്.​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി ​സ​തീ​ശ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ര​വീ​ന്ദ്ര​ൻ,പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഹ​രി​കേ​ശ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up